Loading...

ടാറ്റാ യോദ്ധ പിക്കപ്പിനെക്കുറിച്ച്

  • ടാറ്റാ യോദ്ധ എന്നത് ഒരു മേല്‍ത്തരം എഞ്ചിനീയറിംഗ് നിര്‍മ്മിതി എന്നതിലും ഉപരിയാണ്. ഇത് ഞങ്ങളുടെ ഉപഭോക്താക്കളിലെ പോരാളികളുടെ മനോവീര്യത്തെ പ്രതിഫലിപ്പിക്കുന്നു, അവരെ വിജയത്തിലേക്കുള്ള പാതയിൽ തടയാനാവില്ല. അവരുടെ ധീരമായ അഭിലാഷങ്ങൾ പിന്തുടരാന്‍ ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു.
  • അതുകൊണ്ടാണ്, കുറഞ്ഞ ചെലവുകൾ, ഉയർന്ന വരുമാനം എന്നിവ വാഗ്ദാനം ചെയ്ത് പുതിയ ടാറ്റ യോദ്ധ BS6 റേഞ്ച് പിക്കപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. കാറ്റഗറിയിലെ ഏറ്റവും ശക്തവും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിൻ, ഏറ്റവും വിസ്താരമുള്ള ചരക്ക് ലോഡിംഗ് ഏരിയ എന്നിവയാൽ പ്രവർത്തിക്കുന്ന ടാറ്റ യോദ്ധ ഇന്ത്യൻ റോഡുകളിലെ ഏറ്റവും ശക്തവും സ്റ്റൈലിഷ് പിക്കപ്പ് ശ്രേണിയുമാണ്.
  • 4x2, 4x4 ഡ്രൈവ് ഓപ്ഷനുകളുള്ള സിംഗിൾ ക്യാബ്, ക്രൂ ക്യാബിൻ വേരിയന്‍റുകളിൽ ലഭ്യമാണ്, കൂടാതെ 1200 കിലോഗ്രാം, 1500 കിലോഗ്രാം, 1700 കിലോഗ്രാം എന്നിങ്ങനെ വൈവിധ്യമാർന്ന പേലോഡ് ഓപ്ഷനുകളുള്ള യോദ്ധ പിക്കപ്പ് ശ്രേണി ഒന്നിലധികം ആപ്ലിക്കേഷനുകളിൽ പരിധിയില്ലാതെ യോജിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ഇതിന്‍റെ ക്യാബിൻ ചാസിസ് വേരിയന്‍റ് ഇഷ്ടാനുസൃതമാക്കിയ ബോഡി ഓപ്ഷനുകളുടെ വഴക്കം വാഗ്ദാനം ചെയ്യുന്നു.
  • താഴ്ന്ന TCO (ഉടമസ്ഥതയുടെ ആകെ ചെലവ്), പരമാവധി ലാഭം എന്നിവ വാഗ്ദാനം ചെയ്ത് നിങ്ങളുടെ ബിസിനസ്സിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന നിങ്ങളുടെ ആത്യന്തിക പങ്കാളിയാണ് ടാറ്റാ യോദ്ധ പിക്കപ്പ് BS6 ശ്രേണി.
ടാറ്റാ യോദ്ധ BS6 - 6 ന്‍റെ കരുത്തോടെ.
ആറ് മൂല്യ സ്തൂപങ്ങളിലാണ് യോദ്ധ പിക്കപ്പ് റേഞ്ച് നിർമ്മിച്ചിരിക്കുന്നത്, അത് പ്രതിയോദ്ധാിയേക്കാള്‍ ഏറെ മുന്നിലാണ്.
ടാറ്റാ യോദ്ധ പിക്കപ്പ് അവലോകനം
ഡൈനാമിക് പവർ
73.6 കിലോവാട്ട് (100 HP) എഞ്ചിൻ പവറും മിനിറ്റിൽ 1000 മുതൽ 2500r വരെ 250 Nm ടോർക്കും
വിശ്വസനീയമായ പെര്‍ഫോമന്‍സ്
210 mm ഗ്രൌണ്ട് ക്ലിയറൻസും 40% ഗ്രേഡബിലിറ്റിയും
പരമാവധി ലാഭം
ഇന്‍റേണല്‍ കാര്‍ഗോ ലോഡിംഗ് ഏരിയ 47.9 ചതുരശ്ര അടി, 1700 കിലോഗ്രാം വരെ പേലോഡ്
സമഗ്ര സംരക്ഷണം
പ്രവര്‍ത്തിപ്പിക്കുന്നവരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്രംബിള്‍ സോൺ, വിശാലമായ ആക്‌സിലുകൾ, കൊളാപ്സ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ എന്നിവയുള്ള ഫ്രണ്ട് ബോണറ്റ്
ഉയർന്ന ലാഭം
ഉയർന്ന സര്‍വ്വീസ് ഇടവേളകളും ഇക്കോ ഫ്യുവല്‍ സംരക്ഷണ മോഡും
മികച്ച സുഖസൌകര്യം
ഹെഡ്‌റെസ്റ്റുകളുള്ള ഫ്ലാറ്റ് ലേഡൌൺ സീറ്റുകൾ,
ഹൈ-യൂട്ടിലിറ്റി ഡാഷ്‌ബോർഡും ക്യാബിൻ ഇന്‍റീരിയറുകളും
പ്രയോദ്ധാങ്ങള്‍

ചരക്കുകളുടെയും ക്രൂവിന്‍റെയും ട്രാന്‍സ്പോര്‍ട്ടേഷന്‍റെ വിവിധ വാണിജ്യ ആവശ്യങ്ങൾ‌ക്കായി അനുയോജ്യമായ പ്രതിവിധിയാണ് ടാറ്റ യോദ്ധ ശ്രേണി പിക്കപ്പുകൾ:

  • പാൽ, കാർഷിക ഉൽ‌പന്നങ്ങൾ (ഭക്ഷ്യധാന്യങ്ങൾ), പഴങ്ങളും പച്ചക്കറികളും, പോള്‍ട്രി, ഫിഷറീസ്, പാർസൽ / കൊറിയർ, കണ്ടെയ്നറുകൾ, കാറ്ററിംഗ്, FMCG, ഹാർഡ്‌വെയർ, സിമൻറ്, LPG സിലിണ്ടറുകൾ, ക്യാഷ് വാൻ, നിർമ്മാണ / സൈറ്റ് സപ്പോര്‍ട്ട് എന്നിവയും അതിലേറെയും ..