Loading...

Tata Winger Cargo ഫീച്ചറുകള്‍

Tata Winger Cargo Features
  • പവര്‍ &
    ഇന്ധനക്ഷമത
  • പെര്‍ഫോമന്‍സ് & ദൃഢത
  • ഉയര്‍ന്ന വരുമാനം
  • ഉയര്‍ന്ന സുരക്ഷ
  • ഉയര്‍ന്ന സേവിംഗ്സ്
  • ഉയര്‍ന്ന സുഖ, സൗകര്യങ്ങള്‍
പവര്‍ & ഇന്ധനക്ഷമത

Tata Winger Cargo വാനിന് കരുത്തേകുന്നത് സുദൃഢവും ഇന്ധനക്ഷമവുമായ TATA 2.2L BS 6 (2179 cc) എഞ്ചിനാണ്.

ഇത് 73.5 kW 100 HP) @ 3750 r/min എന്ന അമ്പരപ്പിക്കുന്ന പരമാവധി പവർ വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം തികച്ചും ഉപയോഗപ്രദമായ 1000-3500 r/min ല്‍ 200 Nm പരമാവധി ടോർക്കും

പെര്‍ഫോമന്‍സ് & ദൃഢത

ദൃഢതയിലും ഈടിലും വിട്ടുവീഴ്ച വരുത്താതെ സ്റ്റൈലും ഭംഗിയും മെച്ചപ്പെടുത്തുന്ന 'പ്രീമിയം ടഫ്' ഡിസൈൻ ഫിലോസഫി കൊണ്ടാണ് Tata Winger Cargo വാൻ നിർമ്മിച്ചിരിക്കുന്നത്.

ദൃഢമായ ഫ്രണ്ട് ആൻഡ് റിയർ സസ്പെൻഷനോടൊപ്പം, Tata Winger Cargo വാൻ 195 R 15 LT ടയറുകളും 185 mm ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു, ഇത് വൈവിധ്യമാർന്ന ആപ്ലിക്കേഷനുകളിലുടനീളം പരുക്കൻ ഉപയോഗത്തിന് അനുയോജ്യമാക്കുന്നു.

ഉയര്‍ന്ന വരുമാനം

Tata Winger Cargo വാനിന്‍റെ കോം‌പാക്റ്റ് എഞ്ചിൻ കമ്പാർട്ട്‌മെന്‍റ് കൊണ്ട് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക, ഇത് മികച്ച കാര്‍ഗോ ലോഡിംഗ് ഏരിയ ഉറപ്പാക്കുന്നു, ഒപ്പം സാധനങ്ങൾ കയറ്റാനും ഇറക്കാനും എളുപ്പമാക്കുന്ന ഇന്‍റേണല്‍ ഉയരം

1680 kg പേലോഡും 3240 mm x 1640 mm x 1900 mm ഇന്‍റേണല്‍ കാർഗോ ബോക്സ് വ്യാസവും ഉയർന്ന വരുമാനത്തിന് അനുയോജ്യമായ സ്പേസ് നൽകുന്നു.

ഉയര്‍ന്ന സുരക്ഷ

ദൃഢതയുള്ള, കടുത്ത ‘പ്രീമിയം ടഫ്’ ബോഡിക്ക് പുറമേ, Tata Winger Cargo വാൻ ഒരു സെമി-ഫോർവേഡ് ഫേസിലൂടെ സുരക്ഷ വര്‍ധിപ്പിക്കുന്ന, സുരക്ഷിതത്വത്തിന്‍റെ ശക്തി വാഗ്ദാനം ചെയ്യുന്നു

ഡ്രൈവർ ഏരിയയ്ക്കും കാർഗോ ഏരിയയ്ക്കും ഇടയിലുള്ള ഡ്രൈവ് പാർട്ടീഷൻ യാത്രികർക്കും സാധനങ്ങൾക്കും അധിക സുരക്ഷ ഉറപ്പാക്കുന്നു

ഉയര്‍ന്ന സേവിംഗ്സ്

ഉയര്‍ന്ന സേവിംഗ്സിന് ഇന്ധനത്തിന്‍റെ ഒപ്റ്റിമൽ ഉപയോഗം പ്രദാനം ചെയ്യുന്നതിനാണ് ECO സ്വിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്

ശരിയായ സമയത്ത് ഗിയർ മാറ്റാൻ ഡ്രൈവർമാരെ സഹായിക്കുന്നതിനാണ് ഗിയർ ഷിഫ്റ്റ് അഡ്വൈസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് ഇന്ധനക്ഷമത വളരെയധികം മെച്ചപ്പെടുത്തുന്നു.

നീണ്ട സര്‍വ്വീസ് ഇടവേളകളും കുറഞ്ഞ പ്രവർത്തനച്ചെലവും ലാഭം വർദ്ധിപ്പിക്കുകയും ഉടമസ്ഥതയുടെ മൊത്തം ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു

ഉയര്‍ന്ന സുഖ, സൗകര്യങ്ങള്‍

എയറോഡൈനാമിക്, സ്ലീക്ക്, Tata Winger Cargo വാനിന്‍റെ കോക്ക്പിറ്റ് തരത്തിലുള്ള ക്യാബിൻ ഡിസൈൻ, ഉയർന്ന സൗകര്യത്തിനായി മെച്ചപ്പെടുത്തിയ ഡ്രൈവർ എർഗണോമിക്സ് ഉറപ്പാക്കുന്നു.

D+2 സീറ്റിംഗ് യാത്രക്കാർക്ക് മതിയായ ഇടം നൽകുന്നു, അതേസമയം 3 രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ഡ്രൈവ് ചെയ്യുമ്പോഴുള്ള ക്ഷീണം കുറയ്ക്കുന്നു.

Tata Winger Cargo വാനിന്‍റെ 3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ (ഏതാണ് നേരത്തെ വരുന്നത് അത്) വാറന്‍റി വിശ്വസനീയമായ പെര്‍ഫോമന്‍സും ഉയർന്ന പ്രവർത്തന സമയവും ഉറപ്പാക്കുന്നു, ഇത് നിങ്ങളുടെ ഉൽപ്പാദനക്ഷമത അനായാസമായി വർദ്ധിപ്പിക്കുന്നു.